കൊച്ചി: ഒലിയപ്പുറം ദേവസ്വം ഭരണസമിതി ട്രസ്റ്റിന് കീഴിലെ ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലെയും തൃക്കണ്ണാപുരം മഹാദേവക്ഷേത്രത്തിലെയും മീനപ്പുര മഹോത്സവം 25ന് സമാപിക്കും. ഇന്ന് രാവിലെ 9ന് പൊങ്കാല, ദുർഗാദേവിയുടെ നടയിൽ മകം തൊഴൽ. രാത്രി 9ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന മഴ നനയാത്ത മക്കൾ നാടകം എന്നിവ നടക്കും. നാളെ രാവിലെ എട്ടിന് കാഴ്ചശ്രീബലി, വൈകിട്ട് മൂലസ്ഥാനത്തേയ്ക്ക് (പൈറ്റക്കുളം) ദേവിയുടെ എഴുന്നള്ളത്ത്, വൈകിട്ട് ആറിന് ഇളംകാവിൽ ദേവീദ‌ർശനം, 7.30ന് ഐവർകളി, 9.30ന് ദീപക്കാഴ്ച, വലിയവിളക്ക്, ആകാശകാഴ്ച, രാത്രി ഒന്നിന് മുടിയേറ്റ്. 24ന് വൈകിട്ട് 6.30ന് കളമെഴുത്തും പാട്ടും, രാത്രി 9.30ന് പാല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള, രാത്രി രണ്ടിന് ഗരുഡൻ തൂക്കം, പുലർച്ചെ നാലിന് ആറാട്ട്. 25ന് രാത്രി 8.30ന് ഗുരുതിപൂജ, അത്തം വലിയ ഗുരുതി, പുറം കളത്തിൽ ഗുരുതി എന്നിവയും നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് രാജു ചേലപ്പുറത്ത്, സെക്രട്ടറി രവീന്ദ്രൻ ചീരംകുന്നത്ത്, ട്രഷറർ ചന്ദ്രൻ പാട്ടുവാളയിൽ എന്നിവർ അറിയിച്ചു.