varsha
വർഷ സ്മാർട്ട് ലീക്ക് ലോക്കറിന്റെ വിപണനോദ്ഘാടനം നടൻ ടിനി ടോം നിർവഹിക്കുന്നു. മാനേജിംഗ് പാർട്ണർ എൽദോസ് പി.ജെ., പാർട്ണർ ശിഹാബുദ്ധീൻ ടി.കെ, ആർ.ജെ സുരാജ് എന്നിവർ സമീപം.

കൊച്ചി: വർഷ റെയിൻ സ്‌ക്വയർ ഗട്ടറിന്റെ പുതിയ സ്മാർട്ട് ലീക്ക് ലോക്കറിന്റെ വിപണനോദ്ഘാടനം നടൻ ടിനി ടോം നിർവഹിച്ചു. കമ്പനി മാനേജിംഗ് പാർട്ണർ എൽദോസ് പി ജെ, പാർട്ണർ ഷിഹാബുദ്ദീൻ, ഷിജു, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഴക്കാലത്ത് വീടുകൾക്ക് ഉണ്ടാവുന്ന ചോർച്ചയെ പരിഹരിക്കുന്ന മഴവെള്ളപാത്തികളിലെ ലീക്കേജിനെ തടയുന്ന അത്യാധുനിക സംവിധാനമാണിത്. 2009 മുതൽ നിർമ്മാണരംഗത്ത് നിരവധി ഉത്പന്നങ്ങൾ അവതരിപ്പിച്ച വർഷ പ്ലാസ്റ്റിക്സാണ് കേരളത്തിൽ ആദ്യമായി റെയിൻ സ്‌ക്വയർ ഗട്ടർ അവതരിപ്പിച്ചത്. ഏറ്റവും ഉയർന്ന ഗുണമേന്മയിൽ നിർമ്മിക്കുന്ന ഈ സ്മാർട്ട് ലീക്ക് ലോക്കറുകൾ ഏതു കാലാവസ്ഥയിലും മികവോടെ നിലനിൽക്കുമെന്ന് ഉത്പാദകൾ പറയുന്നു.