ആലുവ: ആലുവ യു.സി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലെ പച്ചക്കറി വിളവെടുപ്പ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്തു. ചീര, വെള്ളരി, വഴുതനങ്ങ, പച്ചമുളക്, പയർ തുടങ്ങിയ വിവിധ പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്.

കോളേജ് ഓഫീസ് സൂപ്രണ്ട് സോണി വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അജലേഷ് ബി. നായർ, ഡോ. ആശ ബേബി മാത്യൂസ്, വോളന്റിയർ സെക്രട്ടറിമാരായ മുഹമ്മദ് ആദിൽ, ആഗ്‌നസ് തെരേസ പോളി എന്നിവർ പങ്കെടുത്തു.