 
കൊച്ചി: പോപ്പുലർ മാരുതിയുടെ നവീകരിച്ച മാമംഗലം ഷോറൂമിന്റെ ഉദ്ഘാടനം മാരുതി സുസുക്കി റീജിയണൽ മാനേജർ അരുൺ പ്രസാദ് നിർവഹിച്ചു. ഷോറൂമിലെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. 'മഞ്ഞുമ്മൽ ബോയ്‌സി"ലെ താരങ്ങൾ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ഓട്ടോമൊബൈൽ വ്‌ളോഗർമാരായ രാകേഷ് നാരായണൻ, വിഷ്ണു രാജ്, പോപ്പുലർ സെയിൽസ് മേധാവി രാജ് നന്ദൻ എന്നിവർ ചേർന്ന് ആദ്യ വില്പന നടത്തി. പോപ്പുലർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ നവീൻ ഫിലിപ്പ്, ഡയറക്ടർമാരായ ഫ്രാൻസിസ് കെ. പോൾ, ജോൺ കെ. പോൾ, സി.ഇ.ഒ രാജ് നാരായൺ, സോണൽ മേധാവിആൻസൺ ജാവേദ്, ബ്രാഞ്ച് മാനേജർ മനോരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പ്രഥമ മാരുതി ഡീലറാണ് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ്.