
കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും കെയർ ഹെൽത്ത് ഇൻഷ്വറൻസും കോർപ്പറേറ്റ് ഏജൻസിക്കായുള്ള ധാരണയിലെത്തി. ഉത്പന്ന നിരകൾ വിപുലമാക്കാനും പര്യാപ്തമായ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത വിഭാഗങ്ങൾക്ക് സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെയർ ഹെൽത്ത് ഇൻഷ്വറൻസിന്റെ നവീനമായ പദ്ധതികൾ ഇതിലൂടെ ഇസാഫ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആരോഗ്യ ഇൻഷ്വറൻസിന്റെ ആവശ്യകത വ്യക്തമാക്കുന്ന പദ്ധതിയാണിതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പോൾ കെ. തോമസ് പറഞ്ഞു.