p

കൊച്ചി: കാലിക്കറ്റ് സർവകലാശാല വി.സി ഡോ.എം.കെ. ജയരാജിനെ നീക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാം. അതേസമയം, സംസ്‌കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണനെ ഗവർണർ പുറത്താക്കിയതിൽ കോടതി ഇടപെട്ടില്ല. നിയമനം യു.ജി.സി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അസാധുവാക്കിയ ഗവർണറുടെ മാർച്ച് ഏഴിലെ ഉത്തരവിനെതിരെ ഇരുവരും നൽകിയ ഹർജികളാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്. ഹർജികളിൽ നോട്ടീസ് നിർദ്ദേശിച്ച കോടതി പിന്നീട് വിശദ വാദം കേൾക്കും.

കാലിക്കറ്റ് സർവകലാശാല സെലക്‌ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ ഡോ.വി.കെ.രാമചന്ദ്രനെയും ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കോടതി വിലയിരുത്തി.


കാലിക്കറ്റ് സർവകലാശാലയുടെ സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത വി.സി നിയമനത്തിന് സെലക്ഷൻ കമ്മിറ്റി ഒരാളെ മാത്രം ശുപാർശ ചെയ്തതും ചട്ടലംഘനമാണെന്നു വിലയിരുത്തിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

കാലിക്കറ്റ് വി.സിക്കായി അഡ്വ. രഞ്ജിത് തമ്പാൻ, സംസ്‌കൃത വി.സിക്കായി അഡ്വ.എം.പി.ശ്രീകൃഷ്ണൻ, ചാൻസലർക്കായി പി.ശ്രീകുമാർ, യു.ജി.സിക്കായി എസ്.കൃഷ്ണമൂർത്തി എന്നിവർ കോടതിയിൽ ഹാജരായി.

'വിഷയം ചട്ടലംഘനം'

സംസ്‌കൃത സർവകലാശാല വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന് കണ്ടാണ് സെലക്ഷൻ കമ്മിറ്റി ഡോ.നാരായണന്റെ പേരുമാത്രം ശുപാർശ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ അക്കാഡമിക് കാര്യങ്ങളല്ല യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്ന് കോടതി വിലയിരുത്തി.

അ​പ്പീ​ലി​ന് ​ഗ​വ​ർ​ണർ

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​വി.​സി​ ​ഡോ.​എം.​ജെ.​ജ​യ​രാ​ജി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ഉ​ത്ത​ര​വി​ലെ​ ​സ്റ്റേ​യ്ക്കെ​തി​രേ​ ​ഗ​വ​ർ​ണ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ആ​രും​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലു​ണ്ടാ​വ​രു​തെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ടം.​ ​എ​ന്നാ​ൽ​ ​കാ​ലി​ക്ക​റ്റ് ​വി.​സി​യു​ടെ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​ക​ണ്ടെ​ത്തി​യാ​യി​രു​ന്നു​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി.

അ​തേ​സ​മ​യം,​ ​നി​യ​മ​ന​ത്തി​ലെ​ ​അ​പാ​ക​ത​ ​കാ​ര​ണം​ ​പു​റ​ത്താ​വു​ന്ന​ ​നാ​ലാ​മ​ത്തെ​ ​വി.​സി​യാ​ണ് ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ.​ ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ന​ൽ​കു​ന്ന​ ​മൂ​ന്നു​ ​മു​ത​ൽ​ ​അ​ഞ്ചു​വ​രെ​ ​പേ​രു​ക​ളു​ള്ള​ ​പാ​ന​ലി​ൽ​ ​നി​ന്നാ​വ​ണം​ ​നി​യ​മ​ന​മെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ടം.​ ​എ​ന്നാ​ൽ​ ​സം​സ്കൃ​ത​ ​വി.​സി​ക്കാ​യി​ ​പാ​ന​ലി​നു​ ​പ​ക​രം​ ​ഒ​റ്റ​പ്പേ​ര് ​ന​ൽ​കി​യ​താ​ണ് ​ച​ട്ട​വി​രു​ദ്ധ​മാ​യ​ത്.

ഓ​പ്പ​ൺ​ ​യൂ​ണി.
വി.​സി​യു​ടെ
രാ​ജി​ ​സ്വീ​ക​രി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ല്ല​ത്തെ​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​മു​ബാ​റ​ക് ​പാ​ഷ​യു​ടെ​ ​രാ​ജി​ക്ക​ത്ത് ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​റെ​ ​അ​റി​യി​ച്ചു.​ ​നി​യ​മ​ന​ത്തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്നും​ ​വി.​സി​യാ​വാ​ൻ​ ​മ​തി​യാ​യ​ ​യോ​ഗ്യ​ത​യി​ല്ലെ​ന്നും​ ​ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഹി​യ​റിം​ഗി​ന് ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​രാ​ജി​വ​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പാ​ഷ​യു​ടെ​ ​നി​യ​മ​നം​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ,​ ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യ​ ​രാ​ജി​ക്ക​ത്ത് ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​ക​ത്താ​യി​ ​പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​രേ​ഖാ​മൂ​ലം​ ​ര​ജി​സ്ട്രാ​റെ​ ​അ​റി​യി​ച്ചു.

ഒ​രു​മാ​സ​ത്തെ​ ​നോ​ട്ടീ​സ് ​കാ​ലാ​വ​ധി​ ​തീ​രു​ന്ന​ ​ഇ​ന്ന് ​താ​ൻ​ ​സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് ​പാ​ഷ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി.​ ​ഇ​തോ​ടെ​ ​പാ​ഷ​യ്ക്ക് ​സ്ഥാ​ന​മൊ​ഴി​യാ​നാ​വി​ല്ല.
യു.​ജി.​സി​യി​ൽ​ ​നി​ന്ന് ​വി​ശ​ദീ​ക​ര​ണം​ ​ല​ഭി​ച്ച​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.
ഫെ​ബ്രു​വ​രി​ 22​നാ​ണ് ​പാ​ഷ​ ​വി.​സി​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച് ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യ​ത്.

ഡോ.​ഗീ​താ​കു​മാ​രി​ക്ക് ​സം​സ്കൃത
വി.​സി​യു​ടെ​ ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സം​സ്കൃ​ത​ ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​കെ.​കെ.​ഗീ​താ​കു​മാ​രി​ക്ക് ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ഗ​വ​ർ​ണ​ർ​ ​കൈ​മാ​റി.​ ​നേ​ര​ത്തേ​ ​സം​സ്കൃ​ത​ ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ക​യാ​യി​രു​ന്ന​ ​ഗീ​താ​കു​മാ​രി​യെ​ ​ത​ഴ​ഞ്ഞാ​ണ് ​ഡോ.​എം.​വി.​നാ​രാ​യ​ണ​ന്റെ​ ​പേ​ര് ​മാ​ത്ര​മാ​യി​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത്.​ ​പു​തി​യ​ ​വി.​സി​യെ​ ​നി​യ​മി​ക്കും​ ​വ​രെ​യാ​ണ് ​ഗീ​താ​കു​മാ​രി​ക്ക് ​ചു​മ​ത​ല.