
പള്ളുരുത്തി: 13 മാസത്തെ പെൻഷൻ ലഭിക്കണമെന്നാവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സായാഹ്ന ധർണ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ നിലപാട് തിരുത്തി പെൻഷനും ആനുകൂല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അഡ്വ.കെ.എക്സ്.സേവ്യർ, ജോൺ പഴേരി , അഭിലാഷ് തോപ്പിൽ ,ജീജ ടെൻസൻ , പി.ജെ. റോയ്, പി.ജെ.ഫ്രാങ്ക്ലിൻ , എം എസ് സതീശൻ ,പി.ഇ.ജോയ്, പി.ബി. ജോസി, ജോസഫ് നങ്കേരി , എ.എക്‌സ്. ജോയ്, പി.എച്ച്. സേവ്യർ എന്നിവർ സംസാരിച്ചു.