 
പറവൂർ: രാസലഹരി കൈവശംവച്ച കേസിൽ കാക്കനാട് വി.ബി. വുഡ്‌സ് ഫ്ലാറ്റ് നമ്പർ ഡി4ൽ റിച്ചിക്ക് (22) പറവൂർ അഡീഷനൽ സെഷൻസ് കോടതി പത്തുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു.
2022 ഒക്ടോബർ 14ന് ഏലൂർ ഉദ്യോഗമണ്ഡൽ ഭാഗത്തുവച്ചാണ് രാസലഹരിയുമായി പിടിയിലായത്. ഏലൂർ ഇൻസ്പെക്‌ടർ ആർ. രാജേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി -അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.