 
മൂവാറ്റുപുഴ: വളയൻചിറങ്ങരയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടൂപറമ്പ് കാഞ്ഞിരക്കാട്ട് സിദ്ധീഖിന്റെ മകൻ മെഹബിനാണ് (20) മരിച്ചത്. 13ന് വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് അടൂപറമ്പ് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: സബിയ. സഹോദരങ്ങൾ: ബാദുഷ, സൻസി.