
കൊച്ചി: ടാറ്റ ഐ.പി.എല്ലിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോ സിനിമ ഈ സീസണിലെ 18 സ്‌പോൺസർമാരുടേയും 250ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രഖ്യാപിച്ചു. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് ആൻഡ് ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ മുതൽ പരമ്പരാഗത മാധ്യമങ്ങളിൽ നിക്ഷേപം നടത്തുന്ന എഫ്.എം.സി.ജി കമ്പനികളും ഈ സീസണിലുണ്ട്.
ഓട്ടോമൊബൈൽ വിഭാഗത്തിലെ മറ്റ് പ്രധാന ബ്രാൻഡുകളായ മാരുതി, അപ്പോളോ ടയേഴ്‌സ്, അശോക് ലൈലാൻഡ്, ജെ.കെ ടയറുകൾ എന്നിവയും ബാങ്കിംഗ്, പേയ്‌മെന്റുകൾ, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പേസാപ്പ് , എസ്.ബി.ഐ, തുടങ്ങിയ ബ്രാൻഡുകളും ജിയോ സിനിമയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.