p

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഗുജറാത്തിലെ വഡോദരയിലുള്ള കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയയിൽ (ജി.എസ്.വി) 2024- 25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേക്കാവശ്യമായ മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്ന സർവകലാശാലയിൽ ലോജിസ്റ്റിക്, റെയിൽവേ എൻജിനിയറിംഗ്, മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് റെയിൽവേയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.

ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഏക സർവകലാശാലയാണിത്. ബി. ടെക് സിവിൽ എൻജിനിയറിംഗ്- റെയിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്- റെയിൽ എൻജിനിയറിംഗ്, എ.ഐ & ഡാറ്റ സയൻസ് (Transportation & ലോജിസ്റ്റിക്‌സ്), ഏവിയേഷൻ എൻജിനിയറിംഗ് പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ, കണക്ക് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, പോർട്സ് & ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്, എം.ടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം, റെയിൽവേ എൻജിനിയറിംഗ്, എക്‌സിക്യൂട്ടീവ് എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ, മെട്രോ റെയിൽ മാനേജ്‌മെന്റ്, പി എച്ച്.ഡി ഇൻ എൻജിനിയറിംഗ്/മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ജി.എസ്.വിയിലുണ്ട്.

ബി.ടെക് പ്രവേശനം ജെ.ഇ.ഇ മെയിൻ 2024 സ്‌കോറനുസരിച്ച് ജോസ വഴിയാണ്. എം.ബി.എ റെഗുലർ പ്രോഗ്രാം പ്രവേശനം CUET -PG/ CAT/ MAT/XAT വഴിയാണ്. എം.ടെക്, എക്‌സിക്യൂട്ടീവ് എം.ബി.എ, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജി.എസ്.വി പ്രത്യേകം പ്രവേശന പരീക്ഷ നടത്തും. ഗേറ്റ്/SRF/ JRF എന്നിവ ഡോക്ടറൽ പ്രവേശനത്തിന് പരിഗണിക്കും. ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്നവേഷൻ, വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച ആശയവിനിമയം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് സർവകലാശാല പ്രാധാന്യം നൽകുന്നുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.gsv.ac.in, Email- admission2024@gsv.ac.in.

ഐ.​ഐ.​ടി​ ​മ​ദ്രാ​സി​ൽ​ ​ബി.​എ​സ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാം


ഐ.​ഐ.​ടി​ ​മ​ദ്രാ​സി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി.​എ​സ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​പ്ലി​ക്കേ​ഷ​ൻ​സ്,​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​ഈ​ ​ര​ണ്ട് ​പ്രോ​ഗ്രാ​മു​ക​ൾ​ക്കും​ ​ഇ​ന്ത്യ​യി​ൽ​ ​എ​വി​ടെ​യു​മു​ള്ള,​ ​ഏ​ത് ​പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും​ ​ചേ​രാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​റ​ഗു​ല​ർ​ ​ഡി​ഗ്രി​ക​ളോ​ടൊ​പ്പം​ ​ഈ​ ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മു​ക​ളും​ ​പ​ഠി​ക്കാം.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 75​%​ ​വ​രെ​ ​സ്‌​കോ​ള​ർ​ഷി​പ്പും​ ​ല​ഭി​ക്കും.
അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 26.​ ​h​t​t​p​s​:​/​/​s​t​u​d​y.​i​i​t​m.​a​c.​i​n​/​d​s​ ,​ ​h​t​t​p​s​:​/​/​s​t​u​d​y.​i​i​t​m.​a​c.​i​n​/​e​s​ ​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.
ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​(​ജെ.​ഇ.​ഇ​)​ ​എ​ഴു​താ​തെ​ ​ഒ​രു​ ​സെ​ൽ​ഫ് ​ക​ണ്ടെ​യി​ൻ​ഡ് ​ക്വാ​ളി​ഫ​യ​ർ​ ​പ്രോ​സ​സി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഈ​ ​പ്രോ​ഗ്രാ​മി​ൽ​ ​ചേ​രാം.​ ​ജെ.​ഇ.​ഇ​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നേ​രി​ട്ടും​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ക്കാം.​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ് ​പ്രോ​ഗ്രാ​മി​ൽ​ ​തി​യ​റി​ ​ക്ലാ​സു​ക​ളും​ ​ല​ബോ​റ​ട്ട​റി​ ​കോ​ഴ്‌​സു​ക​ളു​മു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​ട്ടി​ലി​രു​ന്ന് ​ത​യ്യാ​റാ​ക്കി​ ​ത​ങ്ങ​ളു​ടെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​സ​ബ്മി​റ്റ് ​ചെ​യ്യാ​വു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​ലാ​ബ് ​എ​ക്‌​സ്‌​പെ​രി​മെ​ന്റു​ക​ൾ.​ ​ഫൈ​ന​ൽ​ ​ഇ​വാ​ല്യു​വേ​ഷ​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചെ​ന്നൈ​ ​കാ​മ്പ​സ് ​സ​ന്ദ​ർ​ശി​ക്ക​ണം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​പ്ര​തി​മാ​സ​ ​ഇ​ൻ​പേ​ഴ്‌​സ​ൺ​ ​പ​രീ​ക്ഷ​ക​ൾ​ ​രാ​ജ്യ​ത്തെ​ 150​-​ ​ൽ​ ​പ​രം​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​പ​രീ​ക്ഷാ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​ന​ട​ത്തും.