divya
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടി​പ്പി​ക്കുന്ന ശ്രീനാരായണ ദർശനോത്സവ വേദി​യി​ൽ സ്ഥാപി​ക്കാനുള്ള ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽ നിന്നുള്ള ശ്രീനാരായണ ദിവ്യജ്യോതി കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് ശി​വഗി​രി​ മഠത്തി​ലെ മഹാസമാധി മന്ദിരത്തിൽവച്ച് ഏറ്റുവാങ്ങുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, ഷാൽവി തുടങ്ങിയവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 28, 29, 30 തീയതി​കളി​ൽ സംഘടി​പ്പി​ക്കുന്ന ശ്രീനാരായണ ദർശനോത്സവത്തി​ന് മുന്നോടി​യായി ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽനിന്നുള്ള ശ്രീനാരായണ ദിവ്യജ്യോതി വേദിയിലെത്തിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മഹാസമാധി മന്ദിരത്തിൽവച്ച് ദിവ്യജ്യോതി ഏറ്റുവാങ്ങി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, ഷാൽവി തുടങ്ങിയവർ പങ്കെടുത്തു.

ദിവ്യജ്യോതിയുമായി യൂണിയൻ അതിർത്തിയിലെ ശാഖകളിലേക്കുള്ള രഥഘോഷയാത്ര ഇന്ന് ആരംഭിക്കും. രാവിലെ പത്തിന് എസ്.എൻ.ഡി.പി. യോഗം പോണേക്കര ശാഖാഹാളിൽ യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ രഥഘോഷയാത്ര ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് അഞ്ചിന് പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്ര സന്നിധിയിൽ സമാപിക്കും. 26ന് ദർശനോത്സവ വേദി​യി​ൽ ഉയർത്താനുള്ള കൊടി​ക്കൂറയും കൊടി​ക്കയറും യൂണി​യൻ കൗൺ​സി​ലർ എൽ. സന്തോഷി​ന്റെ നേതൃത്വത്തി​ൽ പൂത്തോട്ട ശാഖയി​ൽനി​ന്ന് കൊണ്ടുവരും. ശാരദാംബയുടെ ചി​ത്രം വടുതല ശാഖയി​ൽനി​ന്ന് യൂണി​യൻ കൗൺ​സി​ലർ കെ.പി​. ശി​വദാസി​ന്റെ നേതൃത്വത്തി​ൽ എത്തി​ക്കും.