കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 50-ാം ബാച്ച് ഇന്നും നാളെയും യൂണിയൻ മന്ദിര ഹാളിൽ നടത്തും. രാവിലെ യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് 4ന് സർട്ടിഫിക്കറ്റ് വിതരണം നടത്തും. പങ്കെടുക്കുന്നവർ അതത് ശാഖയിലോ യൂണിയൻ ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.
ശാഖകൾക്ക് കീഴിലെ എല്ലാ യുവതിയുവാക്കളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കോഴ്സ് കോ ഓർഡിനേറ്റർ പി. എം. മനോജ് എന്നിവർ അറിയിച്ചു.