twenty-20

കൊച്ചി: 50 ശതമാനം വരെ വിലക്കുറവിൽ ഭക്ഷ്യസുരക്ഷ മാർക്കറ്റുകളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുമെന്നും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്നും എല്ലാവർക്കും ക്ഷേമവും തുല്യനീതിയും ഉറപ്പുവരുത്തുമെന്നും ട്വന്റി 20 പാർട്ടി വാഗ്ദാനം ചെയ്യുന്നു. എറണാകുളം, ചാലക്കുടി ലോക്‌സഭ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടിയുടെ പ്രകടനപത്രികയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പ്രകടനപത്രികയിൽ നിന്ന്

# 60 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 5,000രൂപ പെൻഷൻ

# 50 ശതമാനംവരെ വിലക്കുറവിൽ മരുന്നുകൾ

# കൊച്ചിയെ ആധുനിക നഗരമാക്കും

# 250കിലോമീറ്റർ കടൽഭിത്തി സ്ഥാപിക്കും

# ആയിരം സ്ഥലങ്ങളിൽ വന്യജീവിശല്യം പൂർണമായും തടയും.

# കേരളത്തെ നിക്ഷേപസൗഹൃദമാക്കി മാറ്റും.

# പ്രവാസി മലയാളികളെ തിരിച്ച് കൊണ്ടുവരും

# മന്ത്രിമാരുടെ എണ്ണം 11ആയി ചുരുക്കും

# സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കൽ

# നഴ്സിംഗ് മേഖലയിൽ മിനിമം വേതനം

# വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിക്കും

# ആറുമാസത്തിനകം കുറ്റകൃത്യങ്ങൾ 80 ശതമാനം കുറയ്ക്കും

# സുഗന്ധവ്യഞ്ജന, തോട്ടം മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കും.

# മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ്

# അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ക്ഷേമപദ്ധതികൾ

# ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമപാക്കേജ്