
കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താർ സംഗമം കെ.എച്ച്.ആർ.എ ഭവനിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി, കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസർ നാസർ, കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ മുഹമ്മദ് ഷെരീഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവൻ, സി. ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു.