
കൊച്ചി: ലോക ജലദിനത്തോട് അനുബന്ധിച്ച് കേരള നദീ സംരക്ഷണ സമിതി പ്രവർത്തകർ ഭൂമിയിലേക്ക് വെള്ളമിറങ്ങാൻ അനുവദിക്കുയെന്ന പ്രചാരണ പരിപാടി നടത്തി. സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംവാദത്തിൽ ഏലൂർ ഗോപിനാഥ്, കുമ്പളം രവി, കെ.കെ. വാമലോചനൻ, കവി വേണു നാഗലശ്ശേരി പാറപ്പുറം രാധാകൃഷ്ണൻ, ദിലീപ് ഫ്രാൻസീസ്, ജുവൽചെറിയാൻ കെ. അപ്പുകുട്ടൻ, രാമലളിതൻ, കെ.ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.