round

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ദൃശ്യകലാ വിഭാഗത്തിലെ അവസാന വർഷ ഫൈൻ ആർട്‌സ് വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന 'റൗണ്ട് എബൗട്ട്' ഷോ കാലടി മുഖ്യകേന്ദ്രത്തിൽ ആരംഭിച്ചു. പ്രശസ്ത കലാകാരൻ മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ.എം.വി. നാരായണൻ അദ്ധ്യക്ഷനായി. ജിബേഷ് ബാഗ്ച്ചി, ഡോ. സന്തോഷ് സദാനന്ദൻ, വിനു. വി.വി, അജു.കെ. നാരായണൻ, ഡോ. അജയ് ശേഖർ, കവിത ബാലകൃഷ്ണൻ, ആമി ആത്മജ, മോനാ ഇസ, കൃഷ്ണൻ.കെ.എസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഷോ 26ന് സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.