കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റൻഡ് പ്രൊഫ. ഡോ. ലതിക സിസിലി തോമസിന് സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡിൽനിന്ന് (സെർബ്) മുപ്പതുലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. കാലാവസ്ഥാവ്യതിയാനം എങ്ങനെയാണ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരത്തെ ഹാനികരമായ പായലുകൾ പൂക്കുന്നതിനെ സ്വാധീനിക്കുന്നതെന്ന് പഠിക്കുന്നതിനാണ് ഗ്രാന്റ്.