തോപ്പുംപടി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ. സി. എ. ആർ സിഫ്ട് യു. കെ . യിലെ സതാംപ്ടൺ സർവകലാശാലയുമായി സഹകരിച്ച് 25, 26 ന് കൊച്ചിയിലെ സിഫ്ട് ക്യാമ്പസിൽ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എ. എം.ആർ ) ആരോഗ്യ വീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള പോയിന്റ് ഒഫ് കെയർ (പി. ഒ. സി) ടെസ്റ്റിംഗ്’ എന്ന വിഷയത്തിൽ ഒരു ദ്വിദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും. റിസർച്ച് ഇംഗ്ലണ്ട് ഇന്റർനാഷണൽ സയൻസ് പാർട്ണർഷിപ്പ് - ഒഫീഷ്യൽ ഡെവലപ്മെന്റ് അസിസ്റ്റൻസാണ് അന്താരാഷ്ട്ര ശില്പശാല സ്പോൺസർ ചെയുന്നത്.