saksham

കൊച്ചി: ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഭിന്നശേഷി വോട്ടർമാർക്ക് ഈ ആപ്പ് ഉപയോഗിക്കാം.

ഭിന്നശേഷി വോട്ടർമാർക്ക് രജിസ്‌ട്രേഷൻ പ്രക്രിയ മുതൽ വോട്ടെടുപ്പ് ദിവസം പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യത്തിന് വരെ ആപ്പ് ഉപയോഗിക്കാം. ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈൽ നമ്പറുണ്ടായിരിക്കണമെന്നുമാത്രം. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.

ലഭ്യമായ സേവനങ്ങൾ

പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള അപേക്ഷ

 ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന,

മൈഗ്രേഷനുള്ള അഭ്യർത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം)

 തിരുത്താനുള്ള അപേക്ഷ

സ്റ്റാറ്റസ് ട്രാക്കിംഗ്

 ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ

 വീൽ ചെയറിനുള്ള അഭ്യർത്ഥന

 ഇലക്ടറൽ റോളിൽ പേര് തിരയുക

 പോളിംഗ് സ്റ്റേഷൻ അറിയുക

 ബൂത്ത് ലൊക്കേറ്റർ

 സ്ഥാനാർത്ഥികളെ അറിയുക

പരാതികൾ രജിസ്റ്റർ ചെയ്യുക