കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ മറനീക്കി പുറത്തുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന സ്വേച്ഛാധിപതിയുടെ ഭീരുത്വത്തിന്റെ മുഖമാണെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി ചെയ്ത നടപടികളുടെ തനിയാവർത്തനമാണ് നരേന്ദ്ര മോദി സർക്കാരും ചെയ്യുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് ഉടൻ പിൻവലിക്കണം. ഇന്ത്യാ സഖ്യത്തിന്റെ പ്രമുഖ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുന്ന നടപടിക്കെതിരെ തി​രഞ്ഞെടുപ്പിൽ ജനം വിധിയെഴുതും. കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പി സർക്കാരിന് ബൂമാറാംഗാകുമെന്നും സമി​തി​ വിലയിരുത്തി.