
കൊച്ചി: കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐ.എം.എ) പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിൻ പോർട്ട് ചെയർമാൻ ബി. കാശിവിശ്വനാഥൻ മുഖ്യാതിഥിയായി. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് വെങ്കിട്ടരാമൻ ആനന്ദ്, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യർ, കൊച്ചിൻ പോർട്ട് ഹോസ്‌പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.ഐ. മുത്തുക്കോയ, കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബിനു എന്നിവർ മാർഗനിർദേശങ്ങൾ നൽകി. കൊച്ചിൻ പോർട്ട് യൂസേഴ്‌സ് ഫോറം, കസ്റ്റംസ് ഹൗസ് കൊച്ചിൻ, കൊച്ചിൻ പോർട്ട് അതോറിറ്റി, കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ, സീഹോഴ്‌സ് ഗ്രൂപ്പ്, കാസിനോ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്, ഷീ ഷിപ്പിംഗ് എന്നിവർ പങ്കെടുത്തു.