പെരുമ്പാവൂർ: പുതിയതായി സമ്മതിദാനഅവകാശം ലഭിച്ച വിദ്യാർത്ഥികൾക്കായി മാറമ്പിള്ളി എം.ഇ.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ഇലക്ഷൻ ലിറ്ററസി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.പി.എം. റഫീഖ, കെ.എച്ച്. ഉവൈസുദ്ദീൻ, ഇലക്ഷൻ ലിറ്ററസി ഫോറം കോ ഓർഡിനേറ്റർ റോഷ്‌നി അലക്സ്‌, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ താഹിർ ടി. നവാസ്, സി.എ. ഫാരിസ, അബൂബക്കർ എന്നിവർ സംസാരിച്ചു. കുന്നത്തുനാട് ഡെപ്യൂട്ടി തഹസിൽദാർ സജീവ് ഭാസ്കർ ക്ലാസ് നയിച്ചു.