
തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ - മുളന്തുരുത്തി മേഖലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റെജി അബിയാസ് അദ്ധ്യക്ഷനായി. ടി.ജെ. വർഗീസ് സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണം നടത്തി. ഐ.ഡി കാർഡ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് സജി മാർവ്വൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, ജനറൽ കൺവീനർ എൻ.കെ. ജോഷി, ജില്ലാ സെക്രട്ടറി എ.എ. രജീഷ്, നോർത്ത് യൂണിറ്റ് പ്രസിഡന്റ് പ്രശോഭ്, സൗത്ത് യൂണിറ്റ് പ്രസിഡന്റ് സുരേഷ് ട്വിൻ ഐസ്, മുളന്തുരുത്തി യൂണിറ്റ് പ്രസി. രമണൻ വർണ എന്നിവർ സംസാരിച്ചു.