പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ എസ്.സി ഫണ്ട് ഉപയോഗിച്ച് 15 വർഷം മുമ്പ് പണിതീർത്ത ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറണമെന്നും നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ജാഥയും ഉപരോധവും നടത്തി. പ്രതിഷേധയോഗം എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ, വിജയൻ നായർ, ദേവച്ചൻ പടയാട്ടിൽ, പി.ആർ. സലി, പി.എം. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.