പെരുമ്പാവൂർ: യു.ഡി.എഫ് പെരുമ്പാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എം. സക്കീർ ഹുസൈൻ ബിജു ജോൺ ജേക്കബ്, സുബൈർ ഓണംപള്ളി, ജോർജ് കിഴക്കമശേരി, വി.ബി.മോഹനൻ, ഇ.യു. കാദർ പിള്ള, മത്തായി മണ്ണപ്പള്ളി, പി.കെ. മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.