മരട്: നഗരസഭയിലെ വിവിധ ഇടങ്ങളിൽ താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈനുകൾ അടിയന്തരമായി ഉയർത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കെ.എസ്.ഇ.ബി അസി. എൻജിനിയർക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം 12-ാം ഡിവിഷനിൽ ജയന്തി റോഡിന് വടക്കുവശത്തുള്ള കെട്ടിടത്തിന് തീപിടിച്ചപ്പോൾ പ്രദേശത്ത് അഗ്നി ശമനസേനാ വാഹനം എത്താൻ കഴിയാതെ വന്നു. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കി നടപടികൾ സ്വീകരിക്കണമെന്ന് ചെയർമാൻ കത്തിൽ ആവശ്യപ്പെട്ടു.