അങ്കമാലി: മേരിമാതാ പ്രൊവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ അങ്കമാലി വിൻസെൻഷ്യൻ സർവീസ് സൊസൈറ്റിയും അങ്കമാലി താലൂക്ക് ആശുപത്രിയും ചേർന്ന് ക്ഷയരോഗ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഫാ. ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡിബിൻ പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി എസ്.എം.ഇ കോളേജിലെ വിദ്യാർത്ഥികൾ ബോധവത്കരണ ഫ്ലാഷ്മോബും ടാബ്ലോയും നടത്തി. കൗൺസിലർ ഷൈനി മാർട്ടിൻ, ഫാ. ജോസഫ് സ്രാമ്പിക്കൽ എന്നിവർ നേതൃത്വം നൽകി. ഡോ. വി.എ. തമീസ് അഹമ്മദ് ക്ലാസ് നയിച്ചു.