പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ തുടങ്ങും. രാവിലെ പത്തിന് കോട്ടുവള്ളി പഞ്ചായത്ത് കൺവെൻഷൻ കാവിൽ നടയിലും 11ന് ഏഴിക്കര പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്തുപ്പടി എൻ,എസ്.എസ് ഹാളിലും വൈകിട്ട് മൂന്നിന് പുത്തൻവേലിക്കര പഞ്ചായത്ത് കൺവെൻഷൻ സുനിൽ ഹാളിലും നടക്കും. 25ന് വൈകിട്ട് അഞ്ചിന് പറവൂർ ടൗൺ കൺവെൻഷൻ പറവൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഹാളിലും 26ന് വൈകിട്ട് നാലിന് വടക്കേക്കര പഞ്ചായത്ത് കൺവെൻഷൻ തുരുത്തിപ്പുറം സെന്റ് ലൂയിസ് ഹാളിലും 27ന് വൈകിട്ട് നാലരയ്ക്ക് ചിറ്റാറ്റുകര പഞ്ചായത്ത് കൺവെൻഷൻ പൂയപ്പിള്ളി വിശ്വോദയ ഹാളിലും വൈകിട്ട് അഞ്ചരയ്ക്ക് ചേന്ദമംഗലം പഞ്ചായത്ത് കൺവെൻഷൻ പാലിയംനട നായർ ക്ഷേമസമാജം ഹാളിലും നടക്കും.