kanayannur

കൊച്ചി: എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന ദർശനോത്സവത്തിന്റെ പ്രചാരണാർത്ഥം ഉദയംപേരൂർ ശാഖയിൽ ചേർന്ന സംഘാടക സമിതി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് സ്വാഗതവും സെക്രട്ടറി ജിനുരാജ് നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് പി.സി. ബിബിൻ, വനിതാസംഘം പ്രസിഡന്റ് സുമ ശശി, സെക്രട്ടറി രാജി സുനിൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എൻ. രാജേഷ് , സെകട്ടറി സൂരജ് എന്നിവർ സംസാരിച്ചു.