കൊച്ചി: ഏപ്രിൽ 11ന് കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണർ പെൻഷൻ അദാലത്ത് ഓൺലൈനായി നടത്തും. പങ്കെടുക്കേണ്ടവർ അവരുടെ യു.എ.എൻ, പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ, മൊബൈൽനമ്പർ, ആധാർനമ്പർ, ഇമെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31ന് മുമ്പായി pro.pfkochi@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഇമെയിൽ അയക്കുമ്പോൾ വിഷയത്തിൽ 'പെൻഷൻ അദാലത്ത്' എന്ന് പരാമർശിക്കണം.