തൃപ്പൂണിത്തുറ: യൂസഫലി കേച്ചേരിയെ തൃപ്പൂണിത്തുറ ശ്രുതിലയ മ്യൂസിക് ക്ലബ് 9-ാം ഓർമ്മ ദിനത്തിൽ അനുസ്മരിച്ചു. ആർ.എസ്. കുറുപ്പ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രുതിലയ പ്രസിഡന്റ് ടി.വി. വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. ആർ.വി. രാമഭദ്രൻ തമ്പുരാൻ, എസ്. പരമേശ്വരൻ പി.ജി.ശ്യാം, ഗീതാമഹേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങളുടെ ഗാനസന്ധ്യയും നടന്നു.