കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ സിഫ്റ്റ് യു.കെയിലെ സതാംപ്ടൺ സർവകലാശാലയുമായി സഹകരിച്ച് 25, 26 തീയതികളിൽ കൊച്ചിയിലെ സിഫ്റ്റ് ക്യാമ്പസിൽ വച്ച് അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും. 'ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) ആരോഗ്യ വീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള പോയിന്റ് ഒഫ്‌ കെയർ (പി.ഒ.സി) ടെസ്റ്റിംഗ്' എന്നതാണ് വിഷയം. റിസർച്ച് ഇംഗ്ലണ്ട് ഇന്റർനാഷണൽ സയൻസ് പാർട്ണർഷിപ്പ് ഒഫീഷ്യൽ ഡെവലപ്‌മെന്റ് അസിസ്റ്റൻസാണ് സ്‌പോൺസർ ചെയ്യുന്നത്.