കൊച്ചി: കനറാ ബാങ്കിൽ നിന്നെടുത്ത വായ്പ അടച്ചുതീർത്തിട്ടും ഓൺലൈൻ പോർട്ടലിൽ കുറഞ്ഞ‘ക്രെഡിറ്റ് സ്കോർ’ മാറാത്തപ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന് ഉത്തരവ് നൽകി. അഞ്ചൽ സ്വദേശി കെ.വേണുഗോപാലൻ നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
വായ്പ തിരിച്ചടച്ച് കഴിഞ്ഞെന്നത് സിബിൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തേണ്ടത് സിബിലാണെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. തുടർന്നാണ് വേണുഗോപാലൻ നായരുടെ ക്രെഡിറ്റ് റേറ്റിംഗ് അർഹമായ തലത്തിലേക്ക് ഉയർത്തുന്ന കാര്യത്തിൽ മൂന്നാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.