പറവൂർ: ചലച്ചിത്ര വികസന കോർപ്പറേഷന്റെ പറവൂരിലെ കൈരളി, ശ്രീ തിയേറ്ററുകളിൽ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള റാമ്പും പാർക്കിംഗ് സൗകര്യവും ഇല്ലെന്ന പരാതിക്ക് പരിഹാരം. രണ്ട് തിയേറ്ററുകളിലും ഇതിനുള്ള സൗകര്യം ഒരുക്കി.
ഇതുസംബന്ധിച്ച് ചിറ്റാറ്റുകര സ്വദേശി ശ്രീലാൽ നാരായണൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പരാതി നൽകിയിരുന്നു. തുടർന്ന് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണിനും തിയേറ്റർ മാനേജർക്കും പ്രതിപക്ഷനേതാവ് പരാതി കൈമാറി. പിന്നാലെ രണ്ട് തിയേറ്ററുകളിലും റാമ്പുകൾ സ്ഥാപിക്കുകയും പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കുകയുമായിരുന്നു.