kshi
അബ്ദുൾ കാഷിം

ആലങ്ങാട് :പതിനാറ് ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം നൗഗാവ് സ്വദേശി അബ്ദുൾ കാഷിം (23) ആലങ്ങാട് പൊലീസിന്‍റെ പിടിയിലായി. മനയ്ക്കപ്പടി ആലുംപറമ്പിലെ ഫാം ഹൗസ് ജീവനക്കാരനാണ്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികൾക്കും യുവക്കാൾക്കുമാണ് വില്പന. ഇത്തരം നിരവധി ഡപ്പികളും കണ്ടെടുത്തു. ആസാമിൽ നിന്നുമാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. നിരീക്ഷണത്തിലായിരുന്ന ഇയാളെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്.