തൃപ്പൂണിത്തുറ: സെൻട്രൽ എൻ.എസ്.എസ് കരയോഗത്തിന്റെ 45-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് കരയോഗം ജൂബിലിഹാളിൽ നടക്കും. കൊച്ചി - കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും പ്രതിനിധി സഭാംഗവുമായ ഡോ. എൻ.സി. ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡൻ്റ് അഡ്വ. പി. സതീശൻ അദ്ധ്യക്ഷനാകും.