police
സ്‌പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി പിടികൂടിയ കഞ്ചാവ് പൊലീസ് പരിശോധിക്കുന്നു

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ മദ്യം, മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഒറ്റദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 342 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകളും മദ്യവില്പനയും പൊതുസ്ഥലത്തുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് 253 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

മയക്കുമരുന്ന് കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത് കുന്നത്തുനാടും മുളന്തുരുത്തിയിലുമാണ്. യഥാക്രമം എട്ട്, ഏഴ് കേസുകൾ വീതം. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ്. 18 കേസുകൾ. പറവൂരിൽ 16, നെടുമ്പാശേരിയിൽ 14 എന്നിങ്ങനെ കേസുകളുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണക്കിടയിലോ, കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷമോ ഒളിവിൽപ്പോയ 425 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൂവാറ്റുപുഴ 45 പേരെയും പെരുമ്പാവൂർ 35 പേരെയും ആണ് പിടികൂടിയത്. ദീർഘനാളായി ഒളിവിലായിരുന്ന 10 പേരെ അറസ്റ്റ് ചെയ്തു.