
കൊച്ചി: ഭീമ ജൂവൽസിന്റെ അങ്കമാലി ഷോറൂമിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗാർഡിയൻ ഏഞ്ചൽ കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് സാമൂഹിക സുരക്ഷാ ഉത്തരവാദിത്ത(സി. എസ്.ആർ) ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൈമാറി.
ഭീമ ജൂവൽസ് ചെയർമാൻ ബിന്ദു മാധവ്, ഡയറക്ടർ സരോജിനി ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് എന്നിവരുടെ കയ്യിൽ നിന്നും സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. അബ്രഹാം മോർ സെവേറിയസ് തുക ഏറ്റുവാങ്ങി. ബെന്നി ബെഹനാൻ എം പി , റോജി എം ജോൺ എം ൽ എ , മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് എന്നിവർ പങ്കെടുത്തു.