 
കൊച്ചി: ബാങ്ക് ഒഫ് ബറോഡയുടെ പുതിയ ശാഖ മുളന്തുരുത്തിയിൽ സിനിമാതാരം അഞ്ജലിനായർ ഉദ്ഘാടനം ചെയ്തു. പ്രവാസി ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എൻ.ആർ.ഐ ലോഞ്ച് സൗകര്യവുമുണ്ട്. ഉപഭോക്താക്കൾക്ക് ഭവനവായ്പ 8.40 ശതമാനം മുതലും വാഹനവായ്പകൾ 8.75 ശതമാനം മുതലും പലിശയ്ക്ക് ഒരുക്കിയിട്ടുണ്ട്. സീറോബാലൻസ് കറന്റ് അക്കൗണ്ട്, സീറോബാലൻസ് സേവിംഗ്സ് അക്കൗണ്ട് എന്നിവയും ലഭ്യമാണ്.
എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ, ഡെപ്യൂട്ടി സോണൽ മേധാവി അനീഷ്‌കുമാർ കേശവൻ, റീജിയണൽ മേധാവി വിമൽജിത്, ശാഖാ മേധാവി കൃഷ്ണ അനുപ് എന്നിവരും സന്നിഹിതരായിരുന്നു. പുതിയ ശാഖ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്ന് സോണൽ മേധാവി പറഞ്ഞു.