കൊച്ചി: അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നിന്നും ഇ.ഡി ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഇ.ഡി ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് സാജു പോൾ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മോസസ് എച്ച്.എം, സെക്രട്ടറി സക്കീർ അലി, ജില്ലാ സെക്രട്ടറി റഹിം, ട്രഷറർ മുസ്തഫ, വനിത വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. സബീന അബ്രാഹം എന്നിവർ സംസാരിച്ചു.
മദ്യനയ അഴിമതി കേസിൽ ഇ.ഡി മാപ്പ് സാക്ഷിയാക്കിയ വ്യവസായി ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ എറ്റവും കൂടുതൽ സംഭാവന നല്കിയവരുടെ പട്ടികയിൽ ഉൾപ്പെട്ടതിലുൾപ്പെടെ ഗൂഢാലോചനയുണ്ടെന്നും കേജ്‌രിവാളിന്റെ അറസ്റ്റ് മനുഷ്യാവകാശ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു.