മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തെരുവോര വിപണി വാണ് ആഞ്ഞിലിച്ചക്ക. പ്രധാന റോഡുവക്കുകളിൽ ആഞ്ഞിലിച്ചക്ക വില്പന പൊടിപൊടിക്കുകയാണ്.
ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് ആഞ്ഞിലിച്ചക്കയുടെ വിപണനകാലം. മൂവാറ്രുപുഴയിലെ വഴിയോര കച്ചവടക്കാർ കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിൽക്കുന്നത്. തൃശൂരിൽ നിന്നുള്ള മൊത്തവ്യാപാരികളാണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആഞ്ഞിലിച്ചക്ക ശേഖരിക്കുന്നത്. ഇതു തദ്ദേശീയരായ ചെറുകിട കച്ചവടക്കാർ വാങ്ങി വില്പന നടത്തും. തൃശൂരിൽ നിന്നുള്ള ആഞ്ഞിലിച്ചക്കയാണ് വിപണിയിൽ എത്തിയതിലേറെയും. ഗുണമേന്മയുള്ള ആഞ്ഞിലിച്ചക്ക വാങ്ങാൻ വഴിയാത്രക്കാരും വാഹനയാത്രക്കാരും ധാരാളമായി വരുന്നുണ്ട്.
ചിത്രം - മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷന് സമീപം ആഞ്ഞിലി ചക്ക വിൽപ്പന കേന്ദ്രം