ph
ഗോപാൽ ചന്ദ്ര പ്രമാണിക്ക്

കാലടി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി ഗോപാൽ ചന്ദ്ര പ്രമാണിക്കി​(40) നെ കാലടി പൊലീസ് പിടികൂടി. തിരുവൈരാണിക്കുളം കൂട്ടിക്കൽ കടവിന് സമീപത്തു നിന്നും ബുധനാഴ്ച്ച വൈകി​ട്ട് കഞ്ചാവ് വില്പനയ്ക്ക് എത്തിച്ചപ്പോൾ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെദൂരം പിൻതുടർന്നാണ് പിടികൂടിയത്. മുർഷിദാബാദിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. സഞ്ചിയിൽ പ്ലാസ്റ്റിക് കവറിലാക്കി തൊഴിലാളികൾക്കിടയിൽ വില്പനയായിരുന്നു ലക്ഷ്യം.