yathi

കൊച്ചി: സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെയും ഗുരു നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായുള്ള വിജ്ഞാന സദസ് നാളെ അങ്കമാലി ധർമ്മ വിദ്യാപീഠത്തിൽ നടക്കും. അഡ്വ. ആർ. അജന്തകുമാർ ഉദ്ഘാടനം ചെയ്യും. ധർമ്മ വിദ്യാപീഠം പ്രസിഡന്റ് പ്രദീപ് പാറപ്പുറം അദ്ധ്യക്ഷത വഹിക്കും. ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവും പ്രമുഖ വാഗ്മിയുമായ സി.എച്ച്. മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തും. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോഓർഡിനേറ്റർ എം.എസ്. സരേഷ് മുഖ്യാതിഥിയായിരിക്കും. വി.വി. ബാബു, പി.ബി. ജഗന്നാഥൻ, തങ്കമണി ചന്ദ്രൻ, ബിജി സന്തോഷ് എന്നിവർ സംസാരിക്കും.