കൂത്താട്ടുകുളം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടത്തി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്, പ്രിൻസ് പോൾ ജോൺ, കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആർ. ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, മണ്ഡലം പ്രസിഡന്റ് റെജി ജോൺ തുടങ്ങിയവർ സംസാരിച്ചു.