mathew

കൊച്ചി: അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ നൽകുന്നതിലെ മികവിന് റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റും മലയാളിയുമായ മാത്യു ഉമ്മന് 'പാത്ത് ബ്രേക്കർ ഒഫ് ദി ഇയർ' പുരസ്കാരം. രാജ്യത്ത് 5 ജി സേവനങ്ങൾ ദ്രുതഗതിയിൽ വിന്യസിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ദേശീയ തലത്തിലെ വോയ്സ് ആൻഡ് ഡാറ്റ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്. പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ എം.എ ഉമ്മന്റെ മകനാണ് മാത്യു ഉമ്മൻ.

ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ലഭിച്ചു.