കൊച്ചി: എസ്.എൻ.ഡി.പി യോഗം ഓണക്കൂർ ശാഖയ്ക്ക് കീഴിലെ ഗുരുദേവ - ശാസ്താ ക്ഷേത്രങ്ങളി​ലെ വി​ഗ്രഹ പ്രതിഷ്ഠയുടെ 11-ാംവാർഷിക മഹോത്സവം ഇന്നാരംഭിക്കും. നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ.ആർ. സജീവ്,​ ആഘോഷ കമ്മി​റ്റി​ കൺ​വീനർ പി​.കെ.രമണൻ തുടങ്ങി​യവർ സംസാരിക്കും. വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ ചികിത്സാ സഹായ വിതരണം നടത്തും, വൈസ് പ്രസിഡന്റ് ടി.കെ. സദാനന്ദൻ സമ്മാനദാനം നിർവഹിക്കും. 25ന് വൈകിട്ട് 5.30ന് ഘോഷയാത്ര, രാത്രി 9ന് ട്രാക്ക് ഗാനമേള.