sanskrit

കൊച്ചി: ഡോ. കെ.കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു. കാലിക്കറ്റ് സർവകലാശാല സംസ്‌കൃത വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവഹണ സമുച്ചയത്തിൽ രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ ബൊക്കെനൽകി സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ എസ്. ശ്രീകാന്ത് സന്നിഹിതനായിരുന്നു.

30 വർഷത്തെ ബിരുദാനന്തരബിരുദ അദ്ധ്യാപന പരിചയമുണ്ട്. സംസ്‌കൃതസർവകലാശാലയിൽനിന്ന് സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടി. സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, പുരാണേതിഹാസം, ഇംഗ്ലീഷ്, ഫിലോസഫി, ഭാഷാശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, എം. ഫിൽ, ഡിപ്ലോമ ഇൻ പ്രാകൃത് എന്നിവയും നേടിയിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ഫാക്കൽറ്റി ഒഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയാണ്.

യോ​ഗ്യ​ത​യി​ല്ലാ​തെ​ ​ത​രം​താ​ഴ്ത്തി​യ​വർ
വീ​ണ്ടും​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാർ

​നി​യ​മ​നം​ ​യു.​ജി.​സി​ ​ച​ട്ടം​ ​ദു​ർ​വ്യാ​ഖ്യാ​നം​ചെ​യ്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​ത​രം​താ​ഴ്‌​ത്തി​യ​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​രെ​ ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യി​ ​വീ​ണ്ടും​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​ ​നി​മി​ക്കാ​നു​ള്ള​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​തീ​രു​മാ​നം​ ​വി​വാ​ദ​മാ​വു​ന്നു.​ 2017​-18​ ​കാ​ല​യ​ള​വി​ൽ​ ​സി.​പി.​എം​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 12​ ​പേ​രെ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​ ​നി​യ​മി​ച്ച​ത് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​ഇ​തി​ൽ​ ​ഏ​ഴു​പേ​രെ​യാ​ണ്ച​ട്ട​ങ്ങ​ൾ​ ​അ​വ​ഗ​ണി​ച്ച് ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​ക്കാ​ൻ​ ​ഉ​ത്ത​ര​വാ​യ​ത്.
പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ​വർആ​ ​പ​ദ​വി​ക്ക് അ​യോ​ഗ്യ​രാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യും ത​ന്റെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ത​ട​ഞ്ഞ​ത് ​ചോ​ദ്യം​ ​ചെ​യ്തും യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ലെ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​ഡോ.​ ​ബാ​ബു​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് 12​ ​പേ​രെ​ ​ത​രം​താ​ഴ്‌​ത്തി​യ​ത്.​ ​യു.​ജി.​സി​ 2010​ ​റ​ഗു​ലേ​ഷ​ൻ​ ​പ്ര​കാ​രം​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​യോ​ഗ്യ​ത​ക​ൾ​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​നും​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ 2021​ൽ​ ​വി​ര​മി​ച്ച​ ​ഡോ.​ ​ബാ​ബു​വി​ന് 2017​ ​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​നം​ ​വ​ക​വ​ച്ച് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കാ​നും ബാ​ക്കി​യു​ള്ള​വ​രി​ൽ​ ​ഏ​ഴു​പേ​ർ​ക്ക് ​യു.​ജി.​സി​ ​വ്യ​വ​സ്ഥ​യി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​ ​പ്രൊ​മോ​ഷ​ൻ​ ​ന​ൽ​കാ​നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ്.
ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​ ​അ​ധ്യ​ക്ഷ​യാ​യ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​യാ​ണ് ​യോ​ഗ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​യു.​ജി.​സി​ ​ച​ട്ട​പ്ര​കാ​രം​ ​പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​ന​ത്തി​ന് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​അം​ഗീ​കൃ​ത​ ​റി​സ​ർ​ച്ച് ​ഗൈ​ഡാ​യി​രി​ക്ക​ണം.​യു.​ജി,​ ​പി.​ജി,​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​ഗൈ​ഡ് ​ചെ​യ്ത​ ​അ​ദ്ധ്യാ​പ​ക​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അം​ഗീ​കൃ​ത​ ​ഗൈ​ഡു​ക​ളാ​ണെ​ന്ന് ​ദു​ർ​വ്യാ​ഖ്യാ​നം​ ​ചെ​യ്താ​ണ് ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​അ​ട്ടി​മ​റി​ച്ച് ​ഏ​ഴ് ​പേ​ർ​ക്ക് ​പ്രി​ൻ​സി​പ്പ​ലാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​ത്.​ ​ഇ​വ​രെരാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​ ​നി​യ​മി​ച്ച​ത് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.