കൊച്ചി: ഫോർട്ട് കൊച്ചിയിലും പള്ളൂരുത്തിയിലും തോപ്പുംപടിയിലുമായിരുന്നു എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ ഇന്നലത്തെ പ്രചാരണ പരിപാടികൾ. രാവിലെ തോപ്പുംപടിയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. തോപ്പുംപടി ഔവർ ലേഡീ ഒഫ് മിറക്കിൾസ് ചർച്ചിൽ എത്തി വിശ്വാസികളെ കണ്ടു. തുടർന്ന് ഔവർ ലേഡീസ് കോൺവെന്റിലെത്തി.

തോപ്പുംപടി ടൗണിൽ വോട്ടർമാരെ കണ്ടശേഷം പള്ളൂരുത്തിയിലെ മുൻ സി.പി.എം നേതാവ് എം.എ. സദാനന്ദനെ സന്ദർശിച്ചു. പള്ളുരുത്തിയിലെ വിവിധ സ്ഥാപനങ്ങളും കോൺവെന്റുകളും സന്ദർശിച്ചു. കൊച്ചി പനയപ്പിള്ളി ലക്ഷ്മി ഹോസ്പിറ്റലും സന്ദർശിച്ചു.
ഉച്ചക്ക് ശേഷം ചുള്ളിക്കൽ കോലോത്തുംപറമ്പ് റസിഡൻസി അസോസിയേഷൻ സംഘടിപ്പിച്ച കുടുംബയോഗത്തിൽ പങ്കെടുത്തു. വൈകിട്ട് നാലിന് എൽ.ഡി.എഫ് പനയപ്പിള്ളി തിരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.