sanu
ടി.എം. എബ്രഹാമിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ പുസ്തകംപ്രൊഫ. എം. കെ. സാനു പ്രകാശനം ചെയ്യുന്നു

കൊച്ചി : നാടകങ്ങൾ ചിന്തയെ ഉണർത്തിക്കുന്നതാകണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ടി.എം. എബ്രഹാമിന്റെ നാടകങ്ങൾ അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ ടി.എം. എബ്രഹാമിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കോളേജ് റിട്ട. പ്രൊഫ. ഡോ. എച്ച്. സദാശിവൻ പിള്ള പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. എൻ.ഇ. സുധീർ പുസ്തകപരിചയം നടത്തി. ജോൺ ഫെർണാണ്ടസ്, പ്രൊഫ. ചന്ദ്രദാസൻ, ടി. എം. എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.